ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മധുവിന്റെ കൊലപാതകത്തില്‍ പൊലീസിനും വനം വകുപ്പിനും വീഴ്ച പറ്റിയെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

അതേസമയം മധുവിന്റെ കൊലപാതകത്തില്‍ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് പങ്കില്ലെന്നും മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവന്നപ്പോള്‍ വനം വകുപ്പ് വാഹനം അകമ്ബടി പോയിട്ടില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മധുവിനെ ആള്‍കൂട്ടത്തിനു കാണിച്ചുകൊടുത്ത മരയ്ക്കാര്‍ എന്ന വ്യക്തി , ഫോറസ്റ്റ് ഉദ്യോഗസ്ഥനല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *