പാക്കിസ്ഥാനില്‍ ചരിത്ര മാറ്റം; സെനറ്റിലേയ്ക്ക് ആദ്യമായി ഹിന്ദു സ്ത്രീ

കറാച്ചി:   മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ ചരിത്രം കുറിച്ച്‌ ഹിന്ദു സ്ത്രീ പാക് സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിന്ധ് പ്രവിശ്യയില്‍ നിന്നുമാണിവര്‍ സെനറ്റിലേയ്ക്ക് എത്തിയത്. ദളിത് വിഭാഗക്കാരിയാണ് കൃഷ്ണ കുമാരി കോല്‍ഹി.

39കാരിയായ കോല്‍ഹി ഥാര്‍ സ്വദേശിനിയാണ്. ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗമാണ് കോല്‍ഹി. സിന്ധ് പ്രവിശ്യയില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ നിന്നും മല്‍സരിച്ചാണിവര്‍ വിജയിച്ചത്.

പാവപ്പെട്ട കര്‍ഷകന്റെ മകളായി 1979 ഫെബ്രുവരിയില്‍ ജനിച്ച കോല്‍ഹിയുടെ കുടുംബാംഗങ്ങള്‍ മൂന്ന് വര്‍ഷത്തോളം പ്രദേശത്തെ ജന്മിയുടെ തടവിലായിരുന്നു. അന്ന് കോല്‍ഹി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

പതിനാറാമത്തെ വയസില്‍ ലാല്‍ ചന്ദ് എന്നയാളെ വിവാഹം ചെയ്തു. ഒന്‍പതില്‍ പഠിക്കുമ്ബോഴായിരുന്നു ഇത്. എന്നാല്‍ പിന്നീട് പഠനം തുടര്‍ന്ന കോല്‍ഹി 2013ല്‍ സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *