കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: ബാര്‍ തുറക്കുന്നത് സംബന്ധിച്ച കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മദ്യനയം തിരിച്ചടി ആകുമെന്ന് വിചാരിക്കുന്നില്ല. പഞ്ചായത്തുകള്‍ തോറും ബാര്‍ തുറക്കുന്നതിന് നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

സര്‍ക്കാര്‍ കേസുകളില്‍ ഉയര്‍ന്ന ഫീസ് നല്‍കി സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടു വരുന്നത് നീതി സംരക്ഷിക്കാനാണ്. നീതി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *