പത്തനംതിട്ട കൊടുമണ്ണിന് സമീപം ഇടത്തിട്ടയില്‍ മധ്യവയസ്കന്‍ ബന്ധുവീട്ടിലെ ചായ്പ്പില്‍ കൊല്ലപ്പെട്ട നിലയില്‍. വള്ളിക്കോട് വട്ടമുരുപ്പേല്‍ ശങ്കരനാണ് (48) കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇയാളുടെ ബന്ധുവായ ഇടത്തിട്ട തറയില്‍ വീട്ടില്‍ ശ്രീകുമാരിയുടെ വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ കുതികാലില്‍ വെട്ടുകൊണ്ട് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ ഇടക്കിടെ ബന്ധുവീട്ടില്‍ വന്ന് താമസിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം സന്ധ്യക്ക് ശേഷം ശങ്കരന്‍ ഇവിടേയ്ക്ക് പോകുന്നത് സമീപവാസികള്‍ കാണുകയും ചെയ്തിരുന്നു.
അടൂര്‍ ഡിവൈഎസ്പി ജോസിന്റെയും കൊടുമണ്‍ എസ്‌ഐ ആര്‍ രാജീവിന്റെയും നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
