ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിന്റെ ചുമതല രാഹുല്‍ ഗാന്ധിക്ക്. ഡല്‍ഹിയില്‍ ചേര്‍ന്ന പ്ലീനറി സമ്മേളനമാണ് പ്രവര്‍ത്തകരെ തെരഞ്ഞെടുക്കാനുള്ള ചുമത രാഹുലിനെ ഏല്പിച്ചത്.
ആകെയുള്ള 24 പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ 12 പേരെ തെരഞ്ഞെടുക്കുകയും ബാക്കിയുള്ളവരെ അധ്യക്ഷന്‍ നോമിനേറ്റ് ചെയ്യുന്നതുമാണ് പതിവ്. ഈ പതിവിനാണ് എഐസിസിയുടെ സന്പൂര്‍ണ സമ്മേളനം മാറ്റം വരുത്തിയിരിക്കുന്നത്.
