ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബലാകോട്ടെയില് പാക് വെടിവെപ്പില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന് വെടിവെച്ചത്.
ഇന്ത്യയുമായി സന്ധി സംഭാഷണത്തിനില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞതിന് പിന്നാലെയാണ് വെടിവെപ്പ്.
ഇന്ത്യയുടെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനമുണ്ടാകുന്നുവെന്നും അതിനാല്‍ ചര്‍ച്ചയ്ക്ക് സ്ഥാനമില്ലെന്നുമായിരുന്നു മുഹമ്മദ് ആസിഫിന്റെ പ്രസ്താവന.
ഇന്ത്യയുടെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടാകുന്നുവെന്ന് കാണിച്ച് ഇന്ത്യന്‍ നയതന്ത്രജ് ഞരെ പാക്കിസ്ഥാന് ഇസ്ലാമാബാദിലേയ്ക്ക് വിളിച്ചുവരുത്തിയിരുന്നു. 2018ന്റെ തുടക്കം മുതല്‍ ആകെ 190 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായെന്ന് കഴിഞ്ഞ മാസം പാക് വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ആരോപിച്ചിരുന്നു.
