നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പഠിപ്പിക്കുകയാണെന്ന്? സിദ്ധരാമയ്യ

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമരന്തി സിദ്ധരാമയ്യ. കേന്ദ്രത്തോട്​ കര്‍ഷകരുടെ വായ്​പകള്‍ എഴുതി തള്ളാന്‍ ആവശ്യപ്പെടാതെ കര്‍ണാടകയിലെ ന​െട്ടല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുകയാണെന്ന്​ സിദ്ധരാമയ്യ വിമര്‍ശിച്ചു.
ജനങ്ങളെ വിഡ്​ഢികളാക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ കുറച്ച്‌​ വ്യവസായികളുടെ വായ്​പകളാണ്​ എഴുതി തള്ളിയത്​. എന്നാല്‍ കോടികണക്കിനു വരുന്ന കര്‍ഷകര്‍ക്ക്​ സഹായം നല്‍കാന്‍ കേന്ദ്രം തയാറായിട്ടില്ല. ബി.ജെ.പിയുടേത്​ സ്യൂട്ട്​ ബൂട്ട്​ സര്‍ക്കാറാ​െണന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ തുറന്നടിച്ചു.

കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റ്​ വായ്​പകള്‍ എഴുതിതള്ളിയെന്ന കര്‍ണാടക ബി.ജെ.പിയുടെ ട്വിറ്ററിനെതിരെ പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.

കഴിഞ്ഞ വര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ 15 കോര്‍പറേറ്റുകളുടെ വായ്​പകള്‍ എഴുതി തള്ളിയെന്നും ഇത്​ 2.5 ലക്ഷം കോടി രൂപ വരുമെന്നും കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. മുന്‍ യു.പി.എ സര്‍ക്കാരും കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരും 8000 കോടിയുടെ കാര്‍ഷിക വായ്​പ എഴുതി തള്ളിയിരുന്നതായും രാഹുല്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *