ബോളിവുഡ് നടി സീനത്ത് അമന്റെ ബലാല്‍സംഗ പരാതി ; വ്യവസായി അറസ്റ്റില്‍

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി സീനത്ത് അമന്റെ ബലാല്‍സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി അറസ്റ്റില്‍. എന്നാല്‍, അറസ്റ്റിലായ വ്യവസായിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

വ്യവസായിയുമായി സീനത്ത് അമന് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും മകന്റെ വ്യാപാരത്തില്‍ ഇയാള്‍ക്ക് മുതല്‍മുടക്കുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരിയിലാണ് വ്യവസായിക്കെതിരെ സീനത്ത് മുംബൈ ജുഹു പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *