കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ വര്‍ഗീയ-തീവ്രവാദ ശക്തികള്‍: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ വര്‍ഗീയ-തീവ്രവാദ ശക്തികളെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ഗോവിന്ദന്‍. കീഴാറ്റൂരിലെ സമരക്കാരുമായി സി.പി.എം ഏറ്റുമുട്ടലിനിലില്ലെന്നും അതല്ല പാര്‍ട്ടി നയമെന്നും അദ്ദേഹം പറഞ്ഞു.

കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് സര്‍ക്കാര്‍ തയാറാണ്. ബൈപാസ് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എതിര്‍പ്പുമായി ചിലര്‍ രംഗത്തുവന്നത്. അത് ജനം അംഗീകരിക്കില്ല. പ്രദേശത്തെ കുന്നുകള്‍ ഇടിക്കുമെന്ന പ്രചാരണം ശരിയല്ല. പരമാവധി പ്രകൃതിക്ക് ആഘാതമേല്‍ക്കാത്ത തരത്തില്‍
ബൈപ്പാസ് നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *