പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ നിലത്തെറിഞ്ഞു ; പിന്നീട് ആത്മഹത്യശ്രമവും

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ എടുത്തെറിഞ്ഞു. മൂഴിയാര്‍ ആദിവാസി കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടിയെ നിലത്തേക്ക് എടുത്തെറിഞ്ഞ ശേഷം അച്ഛനും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് കുട്ടിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. സിടി സ്‌കാനില്‍ തലയ്ക്കു പരുക്കേറ്റതായി തെളിഞ്ഞതിനെത്തുടര്‍ന്ന് കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പിന്നീട് എലിവിഷം കഴിച്ച നിലയില്‍ അച്ഛന്‍ വിനോദിനെ ഞായറാഴ്ച രാവിലെയാണ് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഇയാളെയും കോട്ടയത്തേക്കു കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *