വയല്‍ കിളികള്‍ ചെങ്ങന്നൂരിലേക്ക്, സൂചന നല്‍കി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വയല്‍കിളികള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചനകള്‍. വയല്‍കിളികള്‍ ചെങ്ങന്നൂരില്‍ സാന്നിധ്യമറിയുക്കുന്ന സുചനകള്‍ നല്‍കി കീഴാറ്റൂര്‍ സമര നേതാവായ സുരേഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എരണ്ടകളും കഴുകന്‍മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ എന്ന സുരേഷ് കീഴാറ്റൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

കീഴാറ്റൂരില്‍ ദേശീയരപാതയ്ക്ക് ബൈപ്പാസ് നിര്‍മിക്കുന്നതിനായി വയല്‍ നികത്തുന്നതിനെതിരെയാണ് വയല്‍ കിളികള്‍ എന്നപേരില്‍ സമരം ആരംഭിച്ചത്. ഇതിന് പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരുടെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *