ട്രാ​ന്‍​സ്ജെ​ന്‍​ഡ​റി​ന്‍റെ ന​ഗ്ന​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച വ​നി​താ എ​എ​സ്‌ഐ​ക്കു സ​സ്പെ​ന്‍​ഷ​ന്‍

ആ​ല​പ്പു​ഴ: ട്രാ​ന്‍​സ്ജെ​ന്‍​ഡ​റി​ന്‍റെ ന​ഗ്ന​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ വ​നി​താ എ​എ​സ്‌ഐ​ക്കു സ​സ്പെ​ന്‍​ഷ​ന്‍. ആ​ല​പ്പു​ഴ വ​നി​താ ഹെ​ല്‍​പ്ലൈ​നി​ലെ എ​എ​സ്‌ഐ ആ​ര്‍.​ശ്രീ​ല​ത​യെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധ​യേ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​രേ​ന്ദ്ര​ന്‍ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ട്രാ​ന്‍​സ്ജെ​ന്‍​ഡ​റി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. സ്റ്റേ​ഷ​നു​ള്ളി​ലാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത് ശ്രീ​ല​ത​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത് ആ​ര്‍​ക്കെ​ല്ലാ​മാ​ണെ​ന്ന് സൈ​ബ​ര്‍ സെ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച്‌ ശ​ല്യ​മു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ട്രാ​ന്‍​സ്ജെ​ന്‍​ഡ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​വ​ന്ന ശേ​ഷം ട്രാ​ന്‍​സ്ജെ​ന്‍​ഡ​റി​നെ ന​ഗ്ന​യാ​ക്കി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സു​കാ​ര്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *