കൊച്ചി: കേരള സര്‍വകലാശാല കലോത്സവ വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നോട്ടീസ്. കലാതിലക പട്ടം നഷ്ടപ്പെട്ട മാര്‍ ഇവാനിയോസ് കോളജിലെ വിദ്യാര്‍ഥിനിയും നടിയുമായ മഹാലക്ഷ്മി നല്കിയ ഹര്‍ജിയിലാണ് നടപടി. മഹാലക്ഷ്മിക്കു കലാതിലക പട്ടം ലഭിക്കാന്‍ വേണ്ടി മത്സരഫലം തിരുത്തിയെന്ന ആരോപണത്തെ മാര്‍ ഇവാനിയോസിലെ തന്നെ രേഷ്മയെ കലാതിലകമായി തെരഞ്ഞെടുക്കുകയായിരുന്നു.
കേരള സര്‍വകലാശാല കലോത്സവത്തില്‍ അവസാന ദിവസമാണ് മത്സരഫലത്തെ ചൊല്ലി വിവാദം ഉടലെടുത്തത്. മഹാലക്ഷ്മിയെ കലാതിലകമാക്കാന്‍ വിധികര്‍ത്താക്കള്‍ അനര്‍ഹമായി മാര്‍ക്ക് നല്‍കിയെന്നാരോപിച്ച് മറ്റ് വിദ്യാര്‍ഥികളും പരാതി നല്‍കിയിരുന്നു.
