ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദേശീയപാത വികസനം, ജലഗതാഗതം മെച്ചപ്പെടുത്തല്‍ എന്നിവ കൂടാതെ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത് അടക്കം ചര്‍ച്ചയായതായാണ് സൂചന. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറായില്ല.
കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും തയ്യാറായില്ല. വിശദാംശങ്ങള്‍ മുഖ്യമന്ത്രി പറയുമെന്നായിരുന്നു ഗഡ്കരിയുടെ പ്രതികരണം. നേരത്തെ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേക്ക് സാധ്യത തേടി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് അയച്ചിരുന്നു.
