ലൈംഗികവേഴ്ചയിലൂടെ കാമുകിക്ക് എച്ച്‌ഐവി പകര്‍ത്താന്‍ ശ്രമം; കാമുകന് സംഭവിച്ചതിങ്ങനെ

നെയ്‌റോബി: ലൈംഗികവേഴ്ചയിലൂടെ തനിക്ക് എച്ച്‌ഐവി പകര്‍ത്താന്‍ ശ്രമിച്ച കാമുകനെ കാമുകി കുത്തിക്കൊന്നു. 2016 ല്‍ നെയ്‌റോബിയിലെ ലംഗാത്ത ജയിലില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വിജയിയായ റൂത്ത് കമാന്‍ഡേ എന്ന യുവതിയാണ് 22 കാരനായ കാമുകന്‍ ഫരീദ് മൊഹമ്മദിനെ കൊലപ്പെടുത്തിയത്. കാമുകന്‍ എയ്‌ഡ്‌സ്‌ രോഗത്തിന് ചികിത്സ നടത്തുന്നതായി യുവതി കണ്ടെത്തിയിരുന്നു. താന്‍ ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത പുരുഷന്‍ തനിക്കു കൂടി എച്ച്‌ഐവി പകര്‍ത്താന്‍ ശ്രമിച്ചത് താങ്ങാന്‍ കഴിഞ്ഞില്ലെന്നും അതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും റൂത്ത് മൊഴി നല്‍കി.

താന്‍ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ എച്ച്‌ഐവി ബാധിതനാണെന്ന വിവരം പുറത്താകുമെന്ന ഭയത്താല്‍ തന്നെ മുഹമ്മദ് കൊലപ്പെടുത്തുമായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു തള്ളവിരലുകളും അയാളുടെ കണ്ണില്‍ അമര്‍ത്തുകയും അയാളുടെ കയ്യില്‍ നിന്നും തന്റെ നെഞ്ചിലേക്ക് വീണ കത്തിയെടുത്ത് പല തവണ കുത്തുകയുമായിരുന്നെന്ന് റൂത്ത് പറഞ്ഞു. ഏറ്റുമുട്ടലില്‍ ഇവര്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *