ചോദ്യപേപ്പര്‍ ചോര്‍ച്ച ; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇതു സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *