വിജയ് ​മല്യ മൂന്നാം വിവാഹത്തിന്​​; വധു പിങ്കി ലല്‍വാനി

ന്യൂഡല്‍ഹി: കോടികളുടെ ബാങ്കുവായ്​പ തിരിച്ചടക്കാതെ രാജ്യംവിട്ട്​ ലണ്ടനില്‍ കഴിയുന്ന മദ്യരാജാവ്​ വിജയ്​മല്യ വീണ്ടും വിവാഹത്തിലേക്ക്​. ഇത്തവണ കാമുകി പിങ്കി ലല്‍വാനിയെയാണ്​ ജീവിതസഖിയാക്കുന്നത്​. മുന്‍ എയര്‍ഹോസ്​റ്റസാണ്​ പിങ്കി. മല്യയുടെ വിമാന കമ്ബനിയില്‍ ​2011ല്‍ ൈഫ്ലറ്റ്​ അറ്റന്‍ഡന്‍റായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ തുടങ്ങിയതാണ്​ പ്രണയം.

മല്യയുടെ ജീവിതം പ്രശ്​നസങ്കീര്‍ണമായപ്പോഴെല്ലാം പിങ്കി കൂടെയുണ്ട്​. ഇരുവരും അടുത്തി​െടയും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയിലേക്ക്​ കയറ്റിയയക്കാനുള്ള കേസില്‍ ലണ്ടനിലെ ​െവസ്​റ്റ്​മിന്‍സ്​റ്റര്‍ മജിസ്​ട്രേറ്റ്​ കോടതിയില്‍ മല്യ ഹാജരായ​േപ്പാള്‍ പിങ്കിയുമുണ്ടായിരുന്നു.

രണ്ടുതവണ വിവാഹിതനായ മല്യയുടെ ആദ്യ ഭാര്യ സമീറ ത്യാബ്​ജിയുമായുള്ള ബന്ധം ’80കളിലായിരുന്നു​. 1993ല്‍ രേഖയെ വിവാഹം ​െചയ്​തു. രണ്ടു ബന്ധങ്ങളിലായി മൂന്നു മക്കള്‍. സിദ്ധാര്‍ഥ്​, ലീന, ടാന്യ.

Leave a Reply

Your email address will not be published. Required fields are marked *