ന്യൂഡല്‍ഹി: െഎ.എസ് വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഏപ്രില്‍ ഒന്നിന് ഇറാഖിലേക്ക് തിരിക്കും. നേരത്തെ ആഴ്ചകള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പാര്‍ലെമന്റില്‍ അറിയിച്ചിരുന്നു.
39 ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുര്‍ത്തീകരിച്ച് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. വി.കെ.സിങ് ഇറാഖിലെത്തി 38 പേരുെട മൃതദേഹവും ഏറ്റുവാങ്ങും. ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായിവരും. ഇരു രാജ്യങ്ങളും മൃതദേഹം കൈമാറുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
2015ല്‍ ഇറാഖില്‍ െഎ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലെമന്റിനെ അറിയിച്ചത്.
