പി ജയരാജന് തിരിച്ചടി; യുഎപിഎ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളി

കതിരൂര്‍ മനോജ്് വധക്കേസില്‍ യുഎപിഎ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. സിംഗിള്‍ ബെഞ്ചിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തളളിയത് പി ജയരാജന് തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയത്.കേസില്‍ 25- ാം പ്രതിയാണ് ജയരാജന്‍.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നായിരുന്നു ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തളളിയത്. ഇതോടെ പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *