കണ്ടക്ടര്‍ ഇല്ലാതെ കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കിലോമീറ്റര്‍ ഓടി

അടൂര്‍: കണ്ടക്ടര്‍ ഇല്ലാതെ യാത്രക്കാരുമായി കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കിലോമീറ്റര്‍ ഓടി. കണ്ടക്​ടര്‍ ഇല്ലായിരുന്നു​വെങ്കിലും ഡബ്​ള്‍ ബെല്ലും സിംഗിള്‍ ബെല്ലും മുഴങ്ങി. യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്​തു. ഇത്​ ശ്രദ്ധിച്ച ഒരു യാത്രക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ്​ കണ്ടക്​ടര്‍ ഇല്ലെന്ന വിവരം ഡ്രൈവര്‍ അറിഞ്ഞത്​. എന്നാല്‍, ബെല്ലടിച്ചത്​ ആരെന്നത്​ ദുരൂഹമായി തുടരുന്നു.

ചൊവ്വാഴ്ച രാവിലെ അടുരിലാണ് സംഭവം. പുനലൂരില്‍ നിന്ന് കായംകുളത്തേക്കുള്ള ആര്‍.എ.സി 338 നമ്ബര്‍ വേണാട് ഓര്‍ഡിനറി ബസാണ്​ കണ്ടക്​ടര്‍ ഇല്ലാതെ പുറപ്പെട്ടത്​. രാവിലെ ഏഴിന് അടൂര്‍ ബസ്സ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ പുറത്തിറങ്ങി.പത്ത് മിനിറ്റിനു ശേഷം ഡ്രൈവര്‍ ബസ് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. ഡബിള്‍ബെല്ല് മുഴങ്ങി.

കണ്ടക്ടര്‍ ഇല്ലെന്ന വിവരം ഡ്രൈവറെ അറിഞ്ഞതിനെ തുടര്‍ന്ന്​ ബസ് പാതയോരത്തേക്ക്​ ഒതുക്കിയിട്ടപ്പോഴേക്കും കണ്ടക്ടര്‍ പിന്നാലെ ഓട്ടോറിക്ഷയില്‍ എത്തി. താന്‍ ഓഫിസില്‍ നിന്നിറങ്ങി വന്നപ്പോള്‍ ബസ് കണ്ടില്ലെന്നും സ്റ്റാന്റില്‍ നിന്നവരോട് ചോദിച്ചപ്പോള്‍ ബസ് പോയെന്നു പറഞ്ഞതായും കണ്ടക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *