കേന്ദ്രത്തിന്‍റെ സേവകരായാണ് അണ്ണാ ഡിഎംകെ പെരുമാറുന്നതെന്ന് കമല്‍ഹാസന്‍

ചെന്നൈ: കാവേരി പ്രക്ഷോഭത്തില്‍ അണ്ണാ ഡിഎംകെയ്ക്കെതിരേ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. കേന്ദ്രത്തിന്‍റെ സേവകരായാണ് അണ്ണാ ഡിഎംകെ പെരുമാറുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടാകില്ല. നിരാഹാര സമരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. കാ​വേ​രി ന​ദീ​ജ​ല വി​നി​യോ​ഗ ബോ​ര്‍​ഡ് ഉ​ട​ന്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആ​റാ​ഴ്ച​ക്ക​കം ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ക​ന​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *