കൃഷ്ണമൃഗത്തെ വേട്ടയാടല്‍: സല്‍മാന്‍ഖാന് 2 വര്‍ഷം തടവ്ശിക്ഷ

ജോധ്പുര്‍:  കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരെന്ന് ജോധ്പൂര്‍ കോടതി. രണ്ടു വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു. കേസിലെ മറ്റു പ്രതികളും താരങ്ങളുമായ സെയ്ഫ് അലിഖാന്‍, സൊനാലി ബാന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത് .

സല്‍മാന്‍ ഖാനും മറ്റ് അ‍ഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു കൃഷ്‌ണമൃഗങ്ങളെ വെടിവച്ചുകൊന്നെന്നാണു കേസ്. സിനിമയുടെ ഷൂട്ടിങ്ങിനായി വേട്ടനടത്തിയത്‌. കേസില്‍ വാദം മാര്‍ച്ച്‌ 28നു പൂര്‍ത്തിയായിരുന്നു.

അതേസമയം തടവുശിക്ഷ രണ്ടുവര്‍ഷത്തില്‍ കുറവായതിനാല്‍ സല്‍മാന്‍ ഖാന്‌ ഇന്നുതന്നെ ജാമ്യം ലഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *