തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് ഭരണമാണെന്ന് പിസി ജോര്‍ജ്. ബൈപാസ് വിരുദ്ധ സമരത്തോട് യോജിക്കുന്നില്ലെന്നും എന്നാല്‍ ഭൂമിയേറ്റെടുക്കലിന് പിന്നിലെ അഴിമതി പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത സര്‍വെയ്‌ക്കെതിരെ മലപ്പുറം വേങ്ങരയില്‍ അരങ്ങേറിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തിലായിരുന്നു സംഭവത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിലെ ബൈപാസിന് വീതി കൂട്ടി പരിഹരിക്കാവുന്ന പ്രശ്‌നത്തില്‍ എന്തിന് വഴക്കുണ്ടാക്കുന്നു. ഇത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന ഭൂമാഫിയയെ സഹായിക്കാനാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെഡിക്കല്‍ കോളജ് വിഷയത്തില്‍ സുപ്രിംകോടതി വിധി മറികടക്കാനായി നിയമനിര്‍മാണം നടത്തിയത് അപലപനീയമാണ്. മറ്റ് മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുത്ത് പ്രശ്‌നം തീര്‍ക്കാന്‍ ഉണ്ടായിരുന്നതേയുള്ളു. എന്നാല്‍ അത് ചെയ്തില്ല. സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഇത് പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിവരക്കേടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
