കൊട്ടക്കമ്ബൂര്‍ ഭൂമി ഇടപാട് കേസിന്‍റെ അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. കേസില്‍ പൊലീസ് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സിബിഐ. സിബിഐ അന്വേഷണമാവശ്യപ്പെട്ട് മുകേഷ് മോഹന്‍, എം.കെ ബിജു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊട്ടാക്കമ്ബൂര്‍ വിവാദ ഭൂമി ഇടപാടില്‍ എംപി ജോയ്സ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ തരിശുഭൂമിയെന്നു കണ്ടത്തിയതിനാലാണു ദേവികുളം സബ് കലക്‌ട്‍ വി.ആര്‍.പ്രേംകുമാറിന്റെ നടപടി. ഭൂമി തട്ടിയെടുക്കാന്‍ വ്യാജ രേഖ ചമച്ചെന്നും ഒറ്റദിവസം കൊണ്ട് എട്ടു പേര്‍ക്ക് പട്ടയം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്ബൂര്‍ വില്ലേജിലുള്ള 24 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്.
കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.
