ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്‌തു; ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ സഹപ്രവര്‍ത്തകനായ ആര്‍എസ്‌എസ് നേതാവിനെ അറസ്റ്റ് ചെയ്‌തു. കാട്ടാക്കട കെഎസ്‌ഇബി ജീവനക്കാരനും ആര്യങ്കോട് മൈലച്ചല്‍ സ്വദേശിയും പ്രദേശത്തെ ആര്‍എസ്‌എസ് നേതാവുമാ മൈലച്ചല്‍ സ്വദേശി പ്രവീണിനെ ആണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. യുതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബുധനാഴ്ച്ച ഉച്ചയോടെയാണ് പ്രവീണിനെ അറസ്റ്റ് ചെയ്‌തത്.

ബലാല്‍സംഗത്തിന് ഇരയായ യുവതി ഗര്‍ഭിണി ആയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യുവതി വീണ്ടും ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായ സ്വയം സേവകന്‍ ഭര്‍ത്താവിനെ അന്വേഷിച്ചു വീട്ടില്‍ എത്തിയെന്നും എതിര്‍ത്ത തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്‌തെന്നും യുവതി വെളിപ്പെടുത്തി. ഡോക്‌ടര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും പോലീസ് യുവതിയുടെ മൊഴി എടുത്ത് കേസ് എടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *