ന്യൂഡല്‍ഹി : പാര്‍ലമെന്റ് സ്‌തംഭനത്തില്‍ പ്രതിഷേധമറിയിക്കാന്‍ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്തായി. നരേന്ദ്ര മോഡിയും ബിജെപി നേതാക്കളും ഇന്ന് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മോഡിയുടെ ഭക്ഷണ മെനു പുറത്തുവന്നത്.
പ്രധാനമന്ത്രിയുടെ യാത്രയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ കുറിപ്പിലാണ് മോഡിയുടെ ഇന്നത്തെ ഉച്ചഭക്ഷണവും പ്രഭാത ഭക്ഷവും അടക്കമുള്ളവ എവിടെയാണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.
