ലക്‌നോ: ഉത്തര്‍പ്രദേശ് ശ്യാംലി ജില്ലയില്‍ വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ബ്രാലയില്‍ വയലില്‍ പുല്ല് അരിയാന്‍ പോയ 23 കാരിയായ യുവതിയെയാണ് മൂന്നു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
