കോഴിക്കോട്: നെഹ്റു യുവകേന്ദ്രയില്‍ അഫ്ലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളെ പങ്കെടുപ്പിച്ച് നടത്തുന്ന താലൂക്ക്തല വോളിബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 20ന് കാരന്തൂര്‍ പാറ്റേണ്‍ ക്ലബ് ഗ്രൗണ്ടില്‍ നടക്കും. 15നും 25നുമിടയില്‍ പ്രായമുള്ള ക്ലബ് അംഗങ്ങള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ള ക്ലബ്ബുകള്‍ ടീം അംഗങ്ങളുടെ ബയോഡാറ്റ സഹിതം ഫെബ്രുവരി 15നകം നെഹ്റു യുവകേന്ദ്രയുമായി ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
