ഹൈദരാബാദ്: ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഹൈദരാബാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി നടപടി നിര്‍ഭാഗ്യകരമാണെന്നും ഹര്‍ജികള്‍ വിവാദങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണെന്നുള്ള പരാമര്‍ശത്തോട് സിപിഐഎമ്മിന് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിന് പുന പരിശോധനയുണ്ടാവണം. സുപ്രീം കോടതിയുടെ വിശാല ബെഞ്ച് ഇത് അന്വേഷിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. നീതി നല്‍കണം എന്ന ഉദ്ദേശ്യത്തോടെയാകണം ആ അന്വേഷണം കാരണം സാഹചര്യ തെളിവുകളെല്ലാം ഇതിനോടകം നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
