മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ റോഡില്ല; അനുജന്‍റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം

ദിസ്പൂര്‍: അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ മണ്ഡലമായ മാജുലിയില്‍ റോഡില്ലാത്തതിനാല്‍ അനുജന്‍റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം.

മാജുലിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള ലഖിംപുര്‍ ജില്ലയിലെ ബലിജന്‍ ഗ്രാമവാസിയായ പതിനെട്ടുകാരന്‍റെ മൃതദേഹവുമായാണ് സഹോദരന്‍ കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയത്.

സൈക്കിള്‍ അല്ലാതെ മറ്റൊരു വാഹനവും കടക്കാന്‍ കഴിയുന്ന റോഡ്‌ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെ തുടര്‍ന്നാണ് സഹോദരന്‍റെ മൃതദേഹം ജ്യേഷ്ഠന് സൈക്കിളില്‍ എത്തിക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *