ക​ര്‍​ണാ​ട​ക​യിലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: സി​ദ്ധ​രാ​മ​യ്യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ക​ര്‍​ണാ​ട​ക​യി​ല്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ചാ​മു​ണ്ഡേ​ശ്വ​രി​യി​ല്‍ നി​ന്നു​മാ​ണ് സി​ദ്ധ​രാ​മ​യ്യ ജ​ന​വി​ധി തേ​ടു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി​യും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ബി​ടി​എം ലേ​ഒൗ​ട്ടി​ല്‍​നി​ന്നു​മാ​ണ് റെ​ഡ്ഡി മ​ത്സ​രി​ക്കു​ന്ന​ത്.

ചാ​മു​ണ്ഡേ​ശ്വ​രി​യി​ല്‍ സി​ദ്ധ​രാ​മ​യ്യ​യ്ക്കു ജ​യ​സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​തി​നാ​ല്‍ ബ​ദാ​മി​യി​ല്‍​കൂ​ടി മ​ത്സ​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ചാ​മു​ണ്ഡേ​ശ്വ​രി​യി​ല്‍​നി​ന്നു മാ​ത്രം മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യാ​ണ് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ണ്ഡ​ല​മാ​യ വ​രു​ണ മ​ക​നു വി​ട്ടു​കൊ​ടു​ത്തി​രി​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷ​മാ​ണ് സിദ്ധരാമയ്യ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ക​ര്‍​ണാ​ട​ക​ത്തി​ലെ 225 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് മേ​യ് 12നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മേ​യ് 15നാ​ണ് ഫ​ല പ്ര​ഖ്യാ​പ​നം.

Leave a Reply

Your email address will not be published. Required fields are marked *