നവവരന്റെ കൊലപാതകം: കോട്ടയം എസ്പിയെ സ്ഥലം മാറ്റി

തിരുവനന്തപുരം > കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ കോട്ടയം എസ്‌പി യെ സ്ഥലം മാറ്റി. കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെയാണ് പ്രണയ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് വീടാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അന്വേഷണ വിധേയമായാണ് എസ് പിയെ സ്ഥലം മാറ്റിയിരിക്കുന്നത്.

വീഴ്‌ചവരുത്തിയ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ എംഎസ് ഷിബുവിനേയും എഎസ്‌ഐ യേയും സസ്‌പെന്‍ഡ് ചെയ്തതിനുപിന്നാലെയാണ് എസ്‌പിക്കെതിരേയും നടപടി ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *