കേരളക്കരയുടെ പ്രാര്‍ത്ഥന ഫലിച്ചു; ലിനിയുടെ മക്കള്‍ക്ക് സാധാരണ പനിയെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: പനി ബാധിച്ച ലിനിയുടെ മക്കള്‍ക്ക് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു. നേരത്തെ പനിയെ തുടര്‍ന്നാണ് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിനായി എത്തിച്ചത്. നിരീക്ഷണത്തില്‍ സാധാരണ പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഇരുവരുടെയും രക്തസാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഇഭയക്കാനൊന്നുമില്ലെന്നും ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ആര്‍ എല്‍ സരിത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *