കെവിന്‍ വധം: കോട്ടയം മുന്‍ എസ്പി സാനുവിന്‍റെ ഉറ്റ ബന്ധു; വെളിപ്പെടുത്തലുമായി എഎസ്‌ഐ

കെവിന്‍റെ കൊലപാതകത്തില്‍ കോട്ടയം മുന്‍ എസ്പിക്കെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്‌ഐ ബിജു. സാനുവിന്‍റെ അമ്മയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ബിജുവിന്‍റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ അറിയിച്ചു.

അതേസമയം, പ്രതിയുടെ ബന്ധുവാണെന്ന് ആരോപണം നിഷേധിച്ച്‌ എസ്പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. കേസ് ജയിക്കാന്‍ അഭിഭാഷകര്‍ ഉണ്ടാക്കുന്ന കഥയാണ് ഇതെന്നും. തനിക്ക് കൊല്ലത്ത് ബന്ധുക്കളില്ലെന്നും അദ്ദേഹം പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സാനു ചാക്കോയുടെയും സംഘത്തിന്‍റെയും പക്കല്‍നിന്നു പട്രോളിംഗ് ജീപ്പിലെ എഎസ്‌ഐ ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *