നാഗ്പുര്‍: ആര്‍എസ്‌എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രകീര്‍ത്തിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആര്‍എസ്‌എസ് ക്ഷണം സ്വീകരിച്ച് സംഘടനയുടെ ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ചു. ഇവിടെ പുഷ്പാര്‍ച്ചന അര്‍പ്പിച്ചതിന് ശേഷം അവിടുത്തെ സന്ദര്‍ശക ഡയറിയിലാണ് ഹെഡ്‌ഗേവാറിനെ പ്രണബ് മുഖര്‍ജി പ്രകീര്‍ത്തിച്ചത്.
ഭാരതമാതിന്റെ വീരപുത്രന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് താനിവിടെ എത്തിയതെന്ന് പ്രണബ് മുഖര്‍ജി ഡയറിയില്‍ രേഖപ്പെടുത്തി. ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് അദ്ദേഹം സ്മാരകം സന്ദര്‍ശിക്കാനെത്തിയത്. സംഘടയുടെ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുക്കാനാണ് പ്രണബ് മുഖര്‍ജിയെ ആര്‍എസ്‌എസ് നേതൃത്വം ക്ഷണിച്ചത്.
പ്രണബ് മുഖര്‍ജി ക്ഷണം സ്വീകരിച്ചത് വലിയ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാക്കിയത്. താന്‍ അവിടെ പോകുന്നതിലല്ല അവിടെ എന്താണ് പറയുന്നത് എന്നതാണ് പ്രധാനമെന്നും വിമര്‍ശനങ്ങളോട് പ്രണബ് മുഖര്‍ജി പ്രതികരിച്ചിരുന്നു. ആര്‍എസ്‌എസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മുന്‍ രാഷ്ട്രപതി സംസാരിക്കും.
സമൂഹത്തിന്റെ ഐക്യമാണ് സംഘിന് ആവശ്യമെന്ന് മോഹന്‍ ഭാഗവത്. എതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയുള്ളതല്ല ആര്‍എസ്. ഇന്ത്യയുടെ വൈവിധ്യത്തിലും ഐക്യത്തിലും വിശ്വസിക്കുന്നു. ഇന്ത്യയില്‍ പിറന്നവരെല്ലാം ഇന്ത്യക്കാര്‍
പ്രണബ് മുഖര്‍ജി ഇവിടെ വരുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ഉണ്ടായി. പ്രശസ്തരായവെര ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നത് ഞങ്ങളുടെ പാരമ്ബര്യമാണ്. പ്രണബ് മുഖര്‍ജിയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍ ഞങ്ങള്‍ കൃതാര്‍ഥരാണ്. സംഘ് സംഘാണ്. പ്രണബ് പ്രണബും -ഭാഗവത്
