ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനക്കായാണ് എയിംസ്(എ.ഐ.ഐ.എം.എസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്.
വാജ്പേയിയെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 93 കാരനായ വാജ്പേയിയെ എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയയുടെ നേത്ത്വത്തിലുള്ള ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്.
1998 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ഏറെ നാളായി അസുഖബാധിതനാണ്.
