അര്‍ജന്റീനയുടെ ലോകക്കപ്പില്‍ കുറഞ്ഞത് സെമി ഫൈനല്‍ വരെയെങ്കിലും എത്തുമെന്ന് . അര്‍ജന്റീനയുടെ ഫുട്ബോള്‍ അസോസിയേഷന് പ്രെസിഡന്‍ഡ് ടാപ്പിയ ആണ് ഇങ്ങനെ ഒരു ലക്ഷ്യം മുന്നോട്ട് വെച്ചത്. ഐസ്ലന്ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും സെമിഫൈനല്‍ ഒരു അപ്രാപ്യമായാ ലക്ഷ്യമല്ല എന്നാണ് ടാപിയുടെ അഭിപ്രായപെട്ടത്.
2014 ലോകക്കപ്പില്‍ റണ്ണറപ്പ് ആയിരുന്ന അര്‍ജന്റീന ഈ ലോകക്കപ്പില്‍ ഫെവറിറ്റുകള് അല്ല. ലോകക്കപ്പ് യോഗ്യതാ റൗണ്ടില്‍ ബുദ്ധിമുട്ടിയ അര്‍ജന്റീന അവസാന നിമിഷമാണ് യോഗ്യത കണ്ടെത്തിയത്. ശനിയാഴ്ച്ച ഐസ്ലണ്ടിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.
