തിരുവനന്തപുരം: കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ അതത് ജില്ലാ കളക്‌ടര്‍മാര്‍ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന കൈപ്പുഴ എസ് .കെ .വി. എല്‍.പി.എസ്, പുന്നത്ര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, അയര്‍ക്കുന്നം ജി.എല്‍.പി.എസ്, മണര്‍കാട് ജി.യു.പി.എസ് എന്നീ സ്കൂളുകള്‍ക്കും കോട്ടയം താലൂക്കിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ളള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ബുധനാഴ്‌ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ സ്‌കൂളുകള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളിലും അവധിയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ള സ്‌കൂളുകള്‍ പതിവ് പോലെ പ്രവര്‍ത്തിക്കും.
