നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സി ശേഖരം പിടികൂടി

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്‍ കറന്‍സി ശേഖരം പിടികൂടി. പത്ത് കോടിയിലധികം രൂപയുടെ വിദേശ കറന്‍സിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അഫ്ഗാന്‍ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്ന് ഇന്നു രാവിലെ നടത്തിയ പരിശോധനയിലാണ് കറന്‍സി പിടിച്ചെടുത്തത്.

സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി- കൊച്ചി-ദുബായ് വിമാനത്തിലാണിയാള്‍ എത്തിയത്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഇന്നലെ വിമാനത്തിന്‍റെ തുടര്‍ യാത്ര മുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *