ആ​വേ​ശ വ​ല​യി​ലേ​ക്ക് ആ​ദ്യ ഗോ​ള്‍; യൂ​റി ഗ​സി​ന്‍​സ്ക്കി​യി​ലൂ​ടെ റ​ഷ്യ മു​ന്നി​ല്‍

മോ​സ്കോ: ആ​വേ​ശം നീ​ട്ടി​വ​ലി​ച്ചു കെ​ട്ടി​യ വ​ല​യി​ലേ​ക്ക് യൂ​റി ഗ​സി​ന്‍​സ്ക്കി ആ​ദ്യ പ​ന്ത് നി​ക്ഷേ​പി​ച്ചു. 2018 ലോ​ക​ക​പ്പി​ലെ ആ​ദ്യ ഗോ​ള്‍ ആ​തി​ഥേ​യ​രാ​യ റ ​ഷ്യ​യു​ടെ​വ​ക. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യ്ക്കെ​തി​രെ ഗ​സി​ന്‍​സ്ക്കി​യു​ടെ ഗോ​ളി​ല്‍ റ​ഷ്യ ലീ​ഡെ​ടു​ത്തു.

സൗ​ദി ന​ട​ത്തി​യ തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നും പി​റ​വി​കൊ​ണ്ട പ്ര​ത്യാ​ക്ര​മ​ണ​മാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. ആ​ദ്യ ഗോ​ളി​നു ശേ​ഷം വ​ര്‍​ധി​ത​വീ​ര്യ​ത്തോ​ടെ ആ​ഞ്ഞ​ടി​ച്ച ആതിഥേയര്‍ സൗ​ദി ഗോ​ള്‍ കീ​പ്പ​റെ പ​ല​വു​രു പ​രീ​ക്ഷി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *