സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു. ഉറുഗ്വക്കെതിരെയുള്ള മത്സരത്തിനായി റോസ്റ്റോവിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്താണ് എഞ്ചിന്റെ സമീപം തീ കാണപ്പെട്ടത്. എന്നാല്‍ കൂടുതല്‍ അപകടം ഒന്നും ഇല്ലത്തെ വിമാനം റോസ്റ്റോവ് വിമാന താവളത്തില്‍ ലാന്‍ഡ് ചെയുകയും ചെയ്തു.
അതെ സമയം തീപിടുത്തം ഉണ്ടായി എന്ന വാര്‍ത്തകള്‍ റഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. സംഭവം ഒരു എഞ്ചിനിന്റെ അസാധാരണമായ പ്രവര്‍ത്തനം കൊണ്ട് ഉണ്ടായതാണെന്നും യാത്രക്കാരുടെ സുരക്ഷക്ക് ഒരു ഭീഷണിയും ഉണ്ടായിരുന്നില്ലെന്നും റഷ്യ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
