ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് ലുകാകു എത്തിയില്ല. ടുണീഷ്യക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പരിക്ക് കാരണം ലുകാകു നേരത്തെ കളം വിട്ടിരുന്നു. റൊമെലു ലുകാകുവിന്റെ പരിക്ക് ഗുരുതരമല്ല എന്ന് മാനേജര്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞിരുന്നു എങ്കിലും ഇന്ന് നടന്ന പരിശീലനത്തില്‍ ലുകാകു എത്തിയിരുന്നില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരെ ലുകാകു കളിക്കില്ല എന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുകയാണ്.
രണ്ട് മത്സരങ്ങളില്‍ നിന്നായി 4 ഗോളുകള്‍ സ്കോര്‍ ചെയ്ത ലുകാകു ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ കെയ്നിന്റെ തൊട്ടു പിറകിലാണ്.
