സുനന്ദ പുഷ്‌കറിന്റെ മരണം; മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ കോടതിയില്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് എം പി ശശിതരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍. ഡല്‍ഹിയിലെ പാട്യാല കോടതിയെയാണ് തരൂര്‍ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ബുധനാഴ്ച രാവിലെ 10ന് കോടതി പരിഗണിക്കും.

തന്നെ അറസ്റ്റ് ചെയ്യാതെ ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതാണെന്നാണ് തരൂരിന്റെ വാദം.

2014 ജനുവരി 17നു ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണം തുടങ്ങിയ കുറ്റങ്ങള്‍ തരൂരിനെതിരെ ചുമത്തി. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് തരൂരിനോട് ഈ മാസം ഏഴിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *