മഹാരാജാസ് കൊലപാതകം: ശക്തമായ നടപടി വേണമെന്ന് ഇ.ടി

മലപ്പുറം: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്​ലിം ലീഗ് ദേശീ‍യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കാംപസുകളെ കലാപഭൂമിയാക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അക്രമികളെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അത് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ച്‌ ചെയ്യേണ്ട കാര്യമാണെന്നായിരുന്നു മറുപടി. യു.എ.പി.എക്കെതിരെയുള്ളത് ലീഗി​​െന്‍റ പ്രഖ്യാപിത നിലപാടാണ്. പ്രത്യേക സാഹചര്യത്തില്‍ അത് മാറില്ല. തീവ്രവാദ സ്വഭാവമുള്ളവര്‍ ലീഗില്‍ നുഴഞ്ഞുകയറിയതായ ആരോപണം വസ്തുത വിരുദ്ധമാണെന്നും ഇ.ടി. കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *