സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയെന്ന സംശയത്തില്‍ പൊലീസ്

മുണ്ടക്കയം ബസ്റ്റാന്റില്‍ നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയെന്ന സംശയത്തില്‍ പൊലീസ്. സി.സി.ടി.വിയില്‍ കണ്ട യുവതി ജസ്‌നയോടു സാമ്യമുള്ള അലീഷയല്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനാല്‍ ബസ്റ്റാന്റില്‍ വച്ചു കണ്ട പെണ്‍ക്കുട്ടി ജസ്‌ന തന്നെയാണോയെന്നു പൊലീസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. ജസ്‌നയെ കാണാതായ മാര്‍ച്ച്‌ 22ന് 10:44 നാണു ജസ്‌നയോടു സാമ്യമുള്ള യുവതി മുണ്ടക്കയം ബസ്റ്റാന്റിനു സമീപമുള്ള തുണിക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞത്

ദൃശ്യങ്ങളില്‍ കണ്ട യുവതി ജസ്‌ന തന്നെയാണെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി തലയിലൂടെ ഷാള്‍ ഇട്ടിരുന്നു. അതുകൊണ്ടു തന്നെ അതു ജസ്‌ന തന്നെയാണെന്നു ഉറപ്പിച്ചു പറയാന്‍ ഇത് വരെ സാധിച്ചിട്ടില്ല. മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍, ജസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയ വസ്ത്രത്തിലായിരുന്നില്ല കണ്ടത്. ഇതിനെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജസ്‌നയോടു വളരെയധികം സാമ്യമുള്ള അലീഷ എന്ന മുണ്ടക്കയം സ്വദേശിനിയെ പൊലീസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *