ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത് ആലഞ്ചേരിയെ നേരിട്ട് അറിയിച്ചുവെന്ന് വൈദികന്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചത് സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് പരാതി പറഞ്ഞിരുന്നുവെന്ന് ജലന്ധറിലെ വൈദികന്‍. പതിനഞ്ച് മിനിറ്റ് കന്യാസ്ത്രീ കര്‍ദിനാളുമായി സംസാരിച്ചത് എന്താണെന്ന് വെളിപ്പെടുത്തണമെന്നും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുകൂടിയായ ജലന്ധറിലെ വൈദികന്‍ പറഞ്ഞു.

മാര്‍പാപ്പയെ ഇക്കാര്യങ്ങള്‍ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നു. എന്നാല്‍ കേസില്‍ ഇടപെടാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. സഭാ അധ്യക്ഷന്‍ ആരോപണ വിധേയനായ ബിഷപ്പിനെ പിന്തുണയ്ക്കുകയാണെന്നും പരാതിയുടെ ഗൗരവം സഭ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും വൈദികന്‍ പറഞ്ഞു. കന്യാസ്ത്രീയെയും കുടുംബത്തെയും ജലന്ധര്‍ രൂപത ഭീഷണിപ്പെടുത്തുന്നുണ്ട്. കന്യാസ്ത്രീയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണിയെന്നും വൈദികന്‍ വെളിപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *