വീട്ടമ്മയെ പീഡിപ്പിച്ച കേസ്​: വൈദികന്‍ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ വൈദികന്‍ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഫാദര്‍ എബ്രഹാം വര്‍ഗീസാണ്​ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്​. വൈദികരുടെ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

അതിനിടെ വൈദികരെ അറസ്​റ്റ്​ ചെയ്യുന്നതിനുള്ള നീക്കങ്ങളുമായി അന്വേഷണസംഘം മുന്നോട്ട്​ പോവുകയാണ്​. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത മുന്നില്‍ കണ്ട്​ അന്വേഷണസംഘം എബ്രഹാം വര്‍ഗീസി​​െന്‍റ പാസ്​പോര്‍ട്ട്​ പിടിച്ചെടുത്തിട്ടുണ്ട്​. പ്രതികള്‍ക്കായി ബന്ധുവീടുകളില്‍ അടക്കം വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​. ഫോണ്‍ സംഭാഷണങ്ങളും പൊലീസ്​ നിരീക്ഷിക്കുന്നുണ്ട്.

കേസിലെ ഒന്നാം പ്രതിയായ എബ്രഹാം വര്‍ഗീസിനെയും നാലാം പ്രതി ​ജോയ്​സ്​ ​െക. ജോര്‍ജിനെയുമാണ്​ ഇനിയും പിടികൂടാനുള്ളത്​. ഇവരെ സമ്മര്‍ദത്തിലാക്കി കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന നീക്കവുമായാണ്​​ അന്വേഷണം സംഘം മുന്നോട്ടു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *