തായ്‌ലന്‍ഡ് ഓപ്പണ്‍ ; പി വി സിന്ധു ഫൈനലില്‍ കടന്നു

ബാങ്കോംഗ്: തായ്‌ലന്‍ഡ് ഓപ്പണില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ മൂന്ന് ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. നാളെ ജപ്പാന്റെ നൊസോക്കി ഒക്കുഹാരയാണ് സിന്ധുവിന്റെ ഫൈനല്‍ എതിരാളി.

23-21, 16-21, 21-9 എന്ന സ്‌കോറിനു 29-ാം നമ്ബര്‍ താരം ഗ്രിഗോറിയയെ സിന്ധു ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ മറ്റു ഇന്ത്യന്‍ താരങ്ങള്‍ നേരത്തേ പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *