കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ ഇരുന്ന പന്തല്‍ തകര്‍ന്നു വീണു. മിഡ്നാപുരില്‍ ബിജെപി റാലിക്ക് ഇടയിലാണ് സംഭവം. 22 പേര്‍ക്ക് പരിക്കേറ്റു.
മോദിയുടെ ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിനിടെയാണ് അപകടം. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചിലര്‍ പന്തലിന് മുകളില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കനത്ത മഴയും പന്തലിനെ ദുര്‍ബലപ്പെടുത്തി.
പരിക്കേറ്റവരെ മിഡ്നാപുര് മെഡിക്കല്‍ കോളജിലെത്തി പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
