മുന്നണി വിപുലീകരണം: ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ഒപ്പം നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം, സിപിഐ എന്നീ കക്ഷികള്‍ തീരുമാനിച്ചെങ്കിലും വിഷയം എല്ലാ പാര്‍ട്ടികളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യട്ടെ എന്നാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്.എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും ഒപ്പം നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതുവായ തീരുമാനം.

വിഷയം എല്ലാ കക്ഷികളും ചര്‍ച്ച ചെയ്ത ശേഷം പുതിയ പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കും.യുഡിഎഫ് വിട്ട സോഷ്യലിസ്റ്റ് ജനതയും കേരള കോണ്‍ഗ്രസ്-ബിയുമാണ് ഇടതു മുന്നണി പ്രവേശനം കാത്തിരിക്കുന്ന പ്രധാന കക്ഷികള്‍. മാത്യൂ ടി. തോമസ് വിഭാഗവുമായി ലയിക്കാന്‍ സോഷ്യലിസ്റ്റ് ജനതയോട് സിപിഎം ഉള്‍പ്പടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *